ആമുഖം
ഉന്നത നിലവാരം പുലര്‍ത്തുന്ന ധാരാളം ബ്ലോഗുകള്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. അവയ്ക്കെല്ലാം സ്ഥിരം വായനക്കാരുമുണ്ട്. എന്നാല്‍ എല്ലാമൊന്നും എല്ലാവര്‍ക്കും എപ്പോഴും കണ്ടെത്താന്‍ കഴിയില്ല.
നല്ല വായന ആസ്വദിക്കുന്നവരെ അവര്‍ വായിക്കണം എന്നാഗ്രഹിക്കുന്ന ബ്ലോഗിലേക്ക് നയിക്കാന്‍ വേണ്ടി മലയാളമയം ശ്രമിക്കുന്നു.
എങ്ങനെ?
ഓരോ അംഗ ബ്ലോഗിലും പുതിയതായി പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റുകള്‍ ഇവിടെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
തങ്ങളുടെ ഓരോ പുതിയ പോസ്റ്റിന്‍റെയും ചെറു പതിപ്പും തുടര്‍ വായനയ്ക്കായി പോസ്റ്റ് പേജിലേക്കുള്ള ലിങ്കും മലയാളമയത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ബ്ലോഗിന്‍റെ ഉടമസ്ഥനാല്‍ അനുമതി നല്‍കിയാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു.
പരസ്പരാനുമതിക്ക് വേണ്ടി പുതിയവ എന്ന വിഡ്ജെറ്റ് അംഗ ബ്ലോഗ്ഗില്‍ ചേര്‍ക്കേണ്ടതാണ്.
ഏതു ബ്ലോഗും ഇവിടെ ചേര്‍ക്കാമോ?
മലയാളത്തില്‍ എഴുതപ്പെടുന്ന ആര്‍ക്കും വായിക്കാന്‍ സ്വീകാര്യമായ ഏതു പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോഗും ഇവിടെ ചേര്‍ക്കാം.
ബ്ലോഗ് എങ്ങനെ ചേര്‍ക്കാം?
താഴെ കൊടുത്തിരിക്കുന്ന കോഡ് മലയാളമയത്തില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന ബ്ലോഗിന്‍റെ സൈഡ്ബാറില്‍ മുകളിലായോ, ഹെഡ്ഡറിനു താഴയോ ഉള്‍പ്പെടുത്തുക. അതിനുശേഷം ഈ പേജില്‍ പോയി ബ്ലോഗ് അഡ്രസ് നല്‍കുക.
ഒരാഴ്ചയ്ക്കുള്ളില്‍ നിങ്ങളുടെ ബ്ലോഗ്ഗിലെ പുതിയ പോസ്റ്റുകള്‍ മലയാളമയത്തില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടു തുടങ്ങുന്നതാണ്. മാത്രമല്ല മറ്റു അംഗ ബ്ലോഗ്ഗുകളിലെ വിഡ്ജെറ്റിലും പുതിയ പോസ്റ്റുകള്‍ ഉള്‍പ്പെടുന്നതാണ് .
പ്രത്യേകം ശ്രദ്ധിക്കുക!
ബ്ലോഗിന്‍റെ ഫീഡ് ലിങ്ക്, പിംഗ് ബാക്ക് വഴിയാണ്പുതിയ പോസ്റ്റ് ഇവിടെ ആഡ് ചെയ്യപ്പെടുന്നത്. അതിനാല്‍ നിങ്ങളുടെ ബ്ലോഗിന്‍റെ ഫീഡ് പ്രവര്‍ത്തിക്കുന്ന രീതിയില്‍ സജ്ജമാക്കിയിരിക്കണം. ബ്ലോഗ് ഫീഡ് full എന്ന option ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കുറയും എന്ന കാര്യവും ഓര്‍ക്കുക. അതിനാല്‍ ബ്ലോഗ്ഗിന്‍റെ ഫീഡ് അഡ്രസ് തുറക്കുമ്പോള്‍ നിങ്ങളുടെ രചനകളുടെ ചുരുക്ക രൂപമല്ലാതെ പൂര്‍ണ്ണമായും വായിക്കാന്‍ കഴിയുന്ന രീതിയിലാണെങ്കില്‍ അത്തരം ബ്ലോഗ്ഗുകള്‍ ഇവിടെ ഉള്‍പ്പെടുത്തില്ല.
കാരണം
1 ] നിങ്ങളുടെ സൃഷ്ടികള്‍ വായിക്കാനായി നിങ്ങളുടെ ബ്ലോഗ്ഗിലേയ്ക്ക് ആസ്വാദകരെ നയിക്കുക എന്ന ഉദ്ദേശം ആ അവസ്ഥയില്‍ പരാജയപ്പെടുന്നു.
2 ] സ്ക്രീനിലെ ചുരുങ്ങിയ സ്ഥലത്ത് കൂടുതല്‍ രചനകള്‍ ഉള്‍പ്പെടുത്തുന്നതിന് കഴിയാതെ വരുന്നു.
ബ്ലോഗര്‍ ബ്ലോഗില്‍ ഫീഡ് സെറ്റ് ചെയ്യേണ്ട രീതി!
Go to blogger blog account
Sign in
Choose Blog
Go to settings > Other>Allow Blog Feed
Select Short from drop down list... then click save settings
ഫീഡ് ലിങ്ക് ഓപ്പണ്‍ ആകുമ്പോള്‍ നാലു വരികള്‍ മാത്രം കാണുന്ന വിധത്തില്‍ <!--more--> ടാഗ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
അതിനു വേണ്ടി
Go to settings > Other>Allow Blog Feed
Select Until Jump Break from drop down list... then click save settings
പിന്നീട് ഓരോ പോസ്റ്റ് എഡിറ്റ് ചെയ്യുമ്പോഴും നാലു വരികള്‍ക്ക് ശേഷം <!--more--> എന്ന് ടൈപ്പ് ചെയ്യുക.
<!--more--> ടാഗിന് ശേഷം ടൈപ്പ് ചെയ്യുന്നവ നിങ്ങളുടെ ബ്ലോഗ് ഫീഡില്‍ Read More എന്ന്‍ ബ്ലോഗിലെ അതാത് പോസ്റ്റിലേയ്ക്കുള്ള ലിങ്ക് മാത്രമേ കാണിക്കൂ.
ഉദാഹരണം : http://www.pardhans.tk
